കൊച്ചി: അഷ്ടമുടി കായലിന്റെ പുനരുദ്ധാരണത്തിനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടതില്ലെന്നു ഹൈക്കോടതി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതിയാണു കഴിഞ്ഞ ജൂലൈ 29ലെ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നതെന്നും ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തതമാക്കി.
തസ്തിക സൃഷ്ടിക്കേണ്ടതിനാലാണു കോടതി നിര്‍ദേശ പ്രകാരമുള്ള തീരുമാനം നീളുന്നതെന്ന് കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ആദ്യ ഉത്തരവിലെ ആശയക്കുഴപ്പം നീക്കി ഇക്കാര്യത്തില്‍ കോടതി വ്യക്തത വരുത്തിയത്.
കായല്‍ നവീകരണ മേല്‍നോട്ടത്തിനായുള്ള യൂണിറ്റ് രണ്ടുമാസത്തിനകം രൂപവത്കരിക്കാനാണു കോടതിയുടെ ഉത്തരവുണ്ടായിരുന്നത്.
എന്നാല്‍, സര്‍ക്കാര്‍ ഈ സമയപരിധി പാലിച്ചില്ല.